‘ഞാൻ നസ്രിയുടെ ആരാധകൻ’, ഈ നിർമ്മാതാവിനൊപ്പം ഇനിയും സിനിമകൾ ചെയ്യാൻ താത്പര്യം; ഫഹദ്
![](https://flowersoriginals.com/wp-content/uploads/2018/06/Fahad-Nazriya-Full.png)
ഫഹദ് ഫാസിൽ നായകനായി എത്തുന്ന അമൽ നീരദ് ചിത്രം വരത്തൻ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് നസ്രിയ ഫഹദ് ആയിരുന്നു. തിയേറ്ററുകളിൽ നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഫഹദ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ വിശേഷങ്ങൾ ഫഹദ് പങ്കുവെച്ചത്. ചിത്രത്തിൽ ഗായികയായും നിർമ്മാതാവായുമൊക്കെ നസ്രിയ വേഷമിടുന്നുണ്ട്.
അതേസമയം നസ്രിയ പറഞ്ഞപ്പോളാണ് ഞാന്‍ അറിയുന്നത്, ഈ സിനിമയില്‍ അവള് പാടുന്നുണ്ടെന്ന്. അത് അവളുടെ സന്തോഷം. ഞാന്‍ നസ്രിയയുടെ ആരാധകനാണ്. അവള് വീട്ടിലും പാടാറുണ്ട്. ഫഹദ് പറഞ്ഞു. അതേസമയം, നസ്രിയ ചിത്രത്തിന്റെ നിര്മ്മാതാവായിരുന്നെങ്കിലും അത്തരത്തിലുള്ള ഒരു ഇടപെടലും സെറ്റില്‍ നസ്രിയയില്‍ നിന്നുണ്ടായിരുന്നില്ലെന്നും ബിരിയാണി വിളമ്പാന്‍ മാത്രമെത്തുന്ന ഒരു നിര്മ്മാതാവായിരുന്നെന്നും ഫഹദ് വെളിപ്പെടുത്തി. വേറൊരു കാര്യത്തിലും പ്രശ്നത്തിന് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ നിര്‍മ്മാതാവിനൊപ്പം ഇനിയും സിനിമ ചെയ്യാന്‍ താത്പര്യമുണ്ട്. ഫഹദ് പറഞ്ഞു
നസ്രിയ എന്ന നിർമ്മാതാവിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകനും നേരത്തെ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരുന്നു “വൈകുന്നേരം ആറു മണിയാകുമ്പോൾ ചിത്രത്തിന്റ ലൊക്കേഷനിൽ വന്ന് പായ്ക്കപ്പ് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇതുമതി. നിർത്ത് വാ നമുക്ക് വീട്ടിൽ പോകാമെന്നൊക്കെ പറയും. ഇത് കണ്ട് ക്യാമറാ മാൻ ലിറ്റിൽ സ്വയമ്പ് എന്നോട് ചോദിക്കും നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസർ അല്ലേയെന്ന്”. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ പറഞ്ഞത്.
അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻപിയും നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിലും ദുബായിലുമായാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പാണ്. വിവേക് ഹർഷൻ എഡിറ്റിംഗും ശ്യാം സംഗീതവും നിർവഹിക്കുന്ന ചിത്രം, ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് -ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് തിയേറ്ററുകളിൽ നിറഞ്ഞാടുന്ന വരത്തൻ.