ഇത് വേറെ ലെവൽ പ്രൊഡ്യൂസർ; നസ്രിയയെക്കുറിച്ച് സംവിധായകൻ…

October 1, 2018

അമൽ നീരദ് ചിത്രം വരത്തൻ തിയേറ്ററുകൾ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിൽ- അമൽ നീരദ് കൂട്ടുകെട്ടിൽ തയാറായ ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ പാട്ടുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം വിജയക്കുതിപ്പിൽ മുന്നേറുമ്പോഴും സംവിധായകന് പറയാനുള്ളത് ചിത്രത്തിന്റെ പ്രൊഡ്യൂസറെക്കുറിച്ചാണ്.

“വൈകുന്നേരം ആറു മണിയാകുമ്പോൾ ചിത്രത്തിന്റ ലൊക്കേഷനിൽ വന്ന് പായ്‌ക്കപ്പ് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇതുമതി. നിർത്ത് വാ നമുക്ക് വീട്ടിൽ പോകാമെന്നൊക്കെ പറയും. ഇത് കണ്ട് ക്യാമറാ മാൻ ലിറ്റിൽ സ്വയമ്പ് എന്നോട് ചോദിക്കും നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസർ അല്ലേയെന്ന്”. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ പറഞ്ഞത്.

അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻപിയും നസ്രിയ നസീം പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിലും ദുബായിലുമായാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പാണ്. വിവേക് ഹർഷൻ എഡിറ്റിംഗും ശ്യാം സംഗീതവും നിർവഹിക്കുന്ന ചിത്രം, ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് -ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് വരത്തൻ.