‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ’; മനോഹരമായ ഈ പ്രണയത്തെക്കുറിച്ച്

August 2, 2019

പ്രണയം മനോഹരമാണ്. പ്രത്യേകിച്ച് സിനിമയിലെ പ്രണയങ്ങള്‍ക്ക് ഒരല്പം ഭംഗി കൂടുതലാണ്. സിനിമയോളം പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഒപ്പിയെടുക്കാന്‍ മറ്റെന്തിനാണ് കഴിയുക. അത്രമേല്‍ ആര്‍ദ്രതയോടെ, സൗന്ദര്യാത്മകമായി ചില പ്രണയങ്ങള്‍ വെള്ളിത്തിരയിലെത്തുന്നു. വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. പ്രത്യേകിച്ച് പ്രണയകാര്യങ്ങള്‍. ഇവിടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് വെള്ളിത്തിരയിലെ പ്രണയത്തിനല്ല മറിച്ച് ജീവിതത്തിലെ നിത്യ പ്രണയത്തിനാണ്. ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും ജീവിതത്തിലെ നിത്യ പ്രണയത്തിന്റെ കഥ.

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ പ്രിയ ജോഡികളായെത്തിയ ഈ താരദമ്പതികള്‍ക്ക് ഏറെയുണ്ട് പ്രണയത്തെക്കുറിച്ച് പറയാന്‍. ഒരു മാസികയില്‍ വന്ന ഫീച്ചറിലാണ് ഫഹ്ദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും പ്രണയത്തെക്കുറിച്ച് പറയുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും. പെട്ടെന്ന് നസ്രിയയുടെ വക ഫഹദിനോട് ഒരു ചോദ്യം. ‘ എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ. ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം’.

Read more:“അങ്ങനെ ഭാര്യയുടെ പ്രവചനം ഫലിച്ചു; അവള്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാണ് ഞാനിവിടെ നില്‍ക്കുന്നത്”; ഹൃദയംതൊടുന്ന വാക്കുകളുമായി ജയസൂര്യ

ഇത്രയും ഹോണസ്റ്റ് ആയ ഒരു ചോദ്യം തന്റെ ജീവിതത്തില്‍ വേറെ ആരില്‍ നിന്നും കേട്ടിട്ടില്ലെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. ഫഹദ് ഫാസിലിന്റെ ഉമ്മയ്ക്കും നസ്രിയയെ ഏറെ ഇഷ്ടമായിരുന്നു. ഉമ്മ നോക്കും പോലെ ഷാനുവിനെ (ഫഹദിനെ) നോക്കിക്കോളാം എന്ന ഉറപ്പാണ് ഫഹദിന്റെ ഉമ്മയ്ക്ക് നസ്രിയ നല്‍കിയത്. തങ്കലിപികളാല്‍ കുറിക്കപ്പെട്ട ഏതോ മനോഹര കാവ്യം പോലെയാണ് ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും പ്രണയം.