ഐസിസി ടെസ്റ്റ് റാങ്കിങ്: ഒന്നാം സ്ഥാനം നിലര്‍ത്തി കോഹ്‌ലി

October 16, 2018

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 935 പോയിന്റുകളുമായാണ് താരം ഒന്നാം സ്ഥാനത്ത് തുടരുന്നത്.

വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പൃഥിഷായും ഋഷഭ് പന്തും റാങ്കിങില്‍ മുന്നേറിയിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറിക്കു പിന്നാലെ 73 ആയിരുന്നു പൃത്വിയുടെ റാങ്കിങ്. ഹൈദരബാദിലെ മികച്ച പ്രകടനത്തിനു ശേഷം 13 സ്ഥാനം മെച്ചപ്പെടുത്തി പൃഥ്വി ഷാ 60-ാം റാങ്കിലെത്തി.

വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റിനു മുമ്പ് 111-ാം സ്ഥാനത്തായിരുന്നു ഋഷഭ് പന്ത്. വിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച താരം ഇപ്പോള്‍ 62-ാം സ്ഥാനത്താണ്‌.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിന്നാലെ സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍, ജോ റൂട്ട് എന്നിവരാണ് ടെസ്റ്റ് റാങ്കിങില്‍ മുന്‍നിരക്കാര്‍. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്തുണ്ട്.