വിരമിക്കല്‍ പ്രഖ്യാപിച്ച് റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ്

October 2, 2018

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ്. റഷ്യന്‍ വേള്‍ഡ് കപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ശ്രദ്ധിച്ചിരുന്ന ഗോള്‍കീപ്പറാണ് അകിന്‍ഫീവ്.

വേള്‍ഡ്കപ്പില്‍ റഷ്യയെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കുന്നതിലും അകിന്‍ഫീവ് വഹിച്ച പങ്ക് നിസ്തുലമാണ്. അക്വിന്‍ഫീവിന്റെ സൂപ്പര്‍ സേവുകളായിരുന്നു വേള്‍ഡ് കപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ മറികടക്കാന്‍ റഷ്യയെ തുണച്ചത്.

റഷ്യയ്ക്കായി ഇതിനോടകം 111 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അകിന്‍ഫീവ്. തുടര്‍ച്ചയായുണ്ടാകുന്ന പരിക്കുകള്‍ കാരണമാണ് താരം വിടവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2004 ലാണ് റഷ്യയ്ക്കായി അകിന്‍ഫീവ് അദ്യമത്സരത്തിനിറങ്ങുന്നത്. ലോകകപ്പില്‍ റഷ്യയെ നയിക്കാന്‍ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അകിന്‍ഫീവ് പറഞ്ഞു. 32 കാരനാണ് ഏറെ ആരാധകരുള്ള അകിന്‍ഫീവ്.