വിന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യയ്ക്ക് തിരിച്ചടിയായി ഷാര്‍ദുല്‍ ഠാക്കൂറിന്റെ പരിക്ക്
ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ഏകദിനത്തിന്റെ ആദ്യദിനത്തില്‍ ഇന്ത്യയ്ക്ക് തിരച്ചടിയായി ഷാര്‍ദുല്‍ ഠാക്കൂറിന്റെ പരിക്ക്. അരങ്ങേറ്റടെസ്റ്റിനിറങ്ങിയ പേസ് ബൗളറാണ് ഠാക്കൂര്‍. മൂന്നാം ഓവര്‍ എറിയുന്നതിനിടെയാണ് ഠാക്കൂറിന്റെ പേശികള്‍ക്ക് പരിക്കേറ്റത്. ഠാക്കൂര്‍ പിന്മാറിയതോടെ അശ്വിനാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. മുഹമ്മദ് ഷമിക്ക് പകരക്കാരനായിട്ടാണ് ഠാക്കൂര്‍ ടീമില്‍ ഇടം നേടിയത്. ആദ്യടെസ്റ്റില്‍ ഠാക്കൂര്‍ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ടീമിലെ പന്ത്രണ്ടാമനായിരുന്നു ഠാക്കൂര്‍.
ഇന്ത്യവിന്‍ഡീസ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്ദിനത്തില്‍ വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. 14 റണ്‍സ് എടുത്ത ക്രെയ്ഗ് ബ്രാത് വെയ്റ്റ്, 22 റണ്‍സ് അടിച്ചെടുത്ത കീറണ്‍ പവല്‍, 36 റണ്‍സ് എടുത്ത ഷായ് ഹോപ് എന്നീ മൂന്ന് താരങ്ങളെയാണ് വിന്‍ഡീസിന് നഷ്ടമായത്. ആര് അശ്വിന്, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരാണ് വിക്കറ്റെടുത്ത ഇന്ത്യന്‍ താരങ്ങള്‍.
ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കകയായിരുന്നു. കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ഉമേഷ് യാദവ്, കുല്‍ദീപ് യാവദ്, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവരാണ് വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി പോരാട്ടത്തിനിറങ്ങുക. അതേസമയം രണ്ടാം ടെസ്റ്റിലും മായങ്ക് അഗര്‍വാള്‍ ഇടംനേടിയിട്ടില്ല.