ഐ എസ് എൽ; ചെന്നൈയിൻ എഫ് സിയെ മലർത്തിയടിച്ച് ബംഗളുരു..
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസൺ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നെെയെൻ എഫ് സി ക്കെതിരെ ബംഗളുരു എഫ് സിക്ക് ജയം. കഴിഞ്ഞ സീസണിലെ ഫെെനലിസ്റ്റുകൾ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബംഗളുരുവിന്റെ ജയം. ആദ്യ പകുതിയിൽ വെനസ്വേലന്‍ താരം മികുവാണ് ബംഗളൂരുവിന്റ ഏക ഗോള്‍ നേടിയത്.
മത്സരത്തിലുടനീളം പൊരുതി കളിച്ച ചെന്നെെയിക്ക് പക്ഷേ അവസരങ്ങൾ ഗോളാക്കി മാറ്റാനായില്ല. 41ാം മിനിറ്റില്‍ സിസ്കോ ഹെര്‍ണാണ്ടസ് നൽകിയ പാസില്‍ നിന്നാണ് മികുവാണ് ബംഗളൂരുവിന്റ ഏക ഗോള്‍ നേടിയത്. ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിന്റെ പ്രകടനവും ബംഗളൂരുവിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു
പത്ത് ടീമുകളാണ് ഇത്തവണ പോരാട്ടാത്തിനിറങ്ങുക. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്ത എടികെയെ രണ്ട് ഗോളുകൾക്കാണ് നിലം പരിശാക്കിയത്.. 2019 മാര്‍ച്ച് വരെ നീളുന്നതാണ് ഐഎസ്എല്‍ സീസണ് 5. മൂന്ന് ഇടവേളകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ക്ക്. ഡിസംബറില്‍ ഫിഫ സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ആ മാസം ഐ എസ്എല്‍ നിര്‍ത്തിവെയ്ക്കും. ഫെബ്രുവരി മൂന്നാം തീയതി മത്സരങ്ങള്‍ വീണ്ടും ആരംഭിക്കും. ഏറെ ആകാംഷയോടെയാണ് ഐഎസ്എല്‍ മത്സരം ആരാധകര്‍ ഉറ്റുനോക്കുന്നത്.
The final whistle rings out and @bengalurufc have scripted their first win at home over @ChennaiyinFC to start their #HeroISL season with three points!#HeroISL #LetsFootball #BENCHE pic.twitter.com/uh5JXkc7z9
— Indian Super League (@IndSuperLeague) September 30, 2018