ഇത് ഐഎസ്എല്‍ അഞ്ചാം സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ ജയം

October 18, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം. ഈ സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ വിജയമാണിത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു എടികെയുടെ വിജയം.

ഡല്‍ഹിയുടെ ഹോംമാച്ചിലായിരുന്നു എടികെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കം മുതല്‍ക്കെ എടികെ ആധിപത്യം ഉറപ്പിച്ചിരുന്നു. ഇരുപതാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങിലൂടെ എടികെ ആദ്യ ഗോള്‍ നേടി. ഐഎസ്എല്‍ ഈ സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ ഗോളായിരുന്നു ബല്‍വന്ത് സിങ്ങിലൂടെ യാഥാര്‍ത്ഥ്യമായത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഡല്‍ഹി ഗോള്‍ നേടുന്നത്. 54-ാം മിനിറ്റില്‍ പ്രീതം കോട്ടാള്‍ ഡല്‍ഹിക്കായി ഗോള്‍ നേടി. തുടര്‍ന്ന് നൊസ്സൈന്‍ എല്‍ മൈമുനിയിലൂടെ കൊല്‍ക്കത്ത വീണ്ടും ഗോള്‍ നേടി. പിന്നീട് ഡല്‍ഹിക്കെതിരെ മികച്ച പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു എടികെ.