ആനക്കാരന്റെ കഥ പറഞ്ഞ് ‘ജംഗ്‌ലി’; യുട്യൂബിൽ തരംഗമായി ടീസർ, വീഡിയോ കാണാം..

October 19, 2018

ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം ജംഗ്‌ലിയുടെ ടീസർ പുറത്തിറങ്ങി. നായകൻ വിദ്വ്യുത് ജമാൽ  പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ജംഗ്‌ലി. തികച്ചും വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചക്ക് റസ്സലാണ്. ഹോളിവുഡ് സംവിധായകൻ ആദ്യമായി ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘ഇറേസർ’, ‘ദി മാസ്ക്’, ‘സ്കോർപിയൻ കിംഗ്’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ചക്ക് റസ്സൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജംഗ്‌ലി.  നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് മനോഹരമായ സംഗീതം ഒരുക്കിയ സമീർ ഉദ്ദിനാണ് ജംഗ്‌ലിയുടെ സംഗീതവും നിർവഹിക്കുന്നത്.

ആനക്കാരന്റെ കഥ പറയുന്ന ചിത്രം അടുത്ത വർഷം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ടീസർ ഏറ്റെടുത്തത്.