പെരുമ്പാമ്പിനൊപ്പം കാജൽ, വൈറൽ വീഡിയോ കാണാം

October 5, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് കാജൽ അഗർവാൾ. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിരിക്കുന്നത്. കഴുത്തിൽ ഒരു പെരുമ്പാമ്പിനെ ചുറ്റി നിൽക്കുന്ന കാജലിനെയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധെപ്പെട്ടാണ് താരം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം തായ് ലാൻഡിലാണ് ഉള്ളത്. അവിടുത്തെ ഒരു വനത്തിനുള്ളിൽ നിന്നുമുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കഴുത്തിലൂടെ ഇട്ടിരിക്കുന്ന പെരുമ്പാമ്പിനെ ഒരു കൈകൊണ്ട് താരം പിടിച്ചിട്ടുമുണ്ട്. അല്പം പേടിയോടെയാണ് താരം പെരുമ്പാമ്പിനെ കയ്യിൽ പിടിച്ചിരിക്കുന്നത്. വൈറലായ ഈ വീഡിയോ കാണാം…

തായ് ലാൻഡിലെ വനത്തിൽ നിരവധി താരങ്ങൾ എത്താറുണ്ട്. നേരത്തെ ഈ വനത്തിൽ എത്തി ആനക്കൊമ്പിൽ കയറിയിരുന്ന് ഫോട്ടോ എടുത്ത നടൻ ബെല്ലംകൊണ്ട ശ്രീനിവാസയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു..

 

View this post on Instagram

 

Shooting in #thailand with nature’s great masterpiece,an #elephant !

A post shared by Sreenivas bellamkonda (@sreenivasbellamkonda) on