വിവാഹ ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക്; കാജൽ അഗർവാളിന് ‘ആചാര്യ’ ലൊക്കേഷനിൽ ചിരഞ്ജീവി നൽകിയ സ്വീകരണം

December 17, 2020

വിവാഹശേഷം അഭിനയത്തിരക്കിലേക്ക് ചേക്കേറുകയാണ് കാജൽ അഗർവാൾ. ഭർത്താവ് ഗൗതമിനൊപ്പം സിനിമാ ലൊക്കേഷനിൽ എത്തിയ കാജലിന്‌ ഊഷ്മളമായ സ്വീകരണമാണ് ആചാര്യയിലെ നായകനായ ചിരഞ്ജീവി. ഇരുവർക്കും പൂച്ചെണ്ടുകൾ നൽകിയാണ് ചിരഞ്ജീവി കാജലിനെയും ഗൗതമിനെയും സ്വീകരിച്ചത്.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് കാജൽ അഗർവാൾ വിവാഹിതയായത്. പതിവിന് വിപരീതമായി രാത്രിയിലാണ് വിവാഹം നടന്നത്. ചുവപ്പ് ലഹങ്കയിലാണ് കാജൽ വധുവായി അണിഞ്ഞൊരുങ്ങിയത്. ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു കാജലിന്റേത്. ഈ മാസം ആദ്യമായിരുന്നു വിവാഹനിശ്ചയം. മുംബൈയിലെ ഒരു സ്റ്റാർ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പിങ്ക് നിറത്തിലുള്ള വേദിയിലാണ് കാജൽ അഗർവാളും ഗൗതം കിച്ച്‌ലുവും വിവാഹിതരായത്.

Read More: തൂമഞ്ഞിന്‍ ചാരുതയില്‍ മനോഹരമായൊരു ക്രിസ്മസ് ഗാനം: വീഡിയോ

ലോക്ക് ഡൗണിന് മുൻപ് തന്നെ ‘ആചാര്യ’ ചിത്രീകരണം ആരംഭിച്ചിരുന്നു. ഷൂട്ടിംഗ് പുനഃരാരംഭിക്കുമ്പോൾ കാജൽ ഇല്ലാത്ത ചിരഞ്ജീവിയുടെ രംഗങ്ങൾ ചിത്രീകരിക്കാനുള്ള തീരുമാനത്തിലായിരുന്നു. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാരണം, വിവാഹശേഷം യാത്രയിലായിരുന്നു നടി. ആചാര്യയിൽ ചിരഞ്ജീവി ഇരട്ട വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.

Story highlights- Chiranjeevi Welcomes Kajal Aggarwal And Gautam Kitchlu