ചില്ലറക്കാരല്ല കേരളാ പോലീസ്; ലോക നെറുകയിലേക്ക് കുതിച്ച് ഫെയ്‌സ്ബുക്ക് പേജ്

October 24, 2018

ചുരുങ്ങിയ കാലയളവുകൊണ്ട് ഏറെ ശ്രദ്ധ നേടിയ ഒന്നാണ് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. ഇപ്പോഴിതാ ലൈക്കുകളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്ക് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിനെ തോല്‍പിച്ച് മുന്നേറുകയാണ് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. 816K ലൈക്കുകള്‍ സ്വന്തമാക്കിക്കൊണ്ടാണ് ഈ മുന്നേറ്റം.

ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ കേരളാ പോലീസ് തന്നെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടികളുമെല്ലാം ട്രോള്‍ രൂപത്തില്‍ ഇറക്കി ശ്രദ്ധയാകര്‍ഷിച്ചതാണ് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബോധവല്‍കരണവും കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശക്തമായി മുന്നേറുന്നുണ്ട്.

കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള “പോലീസ് ഫേസ്ബുക്ക് പേജ്” എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്…

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൻ്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ ജനകീയമായ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്…

പ്രളയത്തിൻ്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങൾക്കൊപ്പം നിന്നവരെ ഈ ഘട്ടത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

അഭിമാനകരമായ ഈ നേട്ടം കൈവരിക്കാൻ
സഹായകരമായ ഏവരുടെയും പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.

Kerala Police is proud to become one of the top Police pages in the World. Recently we have crossed the NYPD police FB page with regards to followers and attained the top rank among the Police FB pages.

We are thankful to those who supported us massively, through our page during the flood affected days and in trying situations. We hope your wholehearted support will remain with us in this digital platform, in the future also. Thank You.