കൂറ്റന്‍ തിരമാലയെ തോല്‍പിച്ച് മായ; വീഡിയോ കാണാം

October 3, 2018

കുതിച്ചുപാഞ്ഞുവരുന്ന തിരമാലയെ തോല്‍പിക്കുക അത്ര നിസ്സാരകാര്യമല്ല. എന്നാല്‍ അറുപത്തി എട്ട് അടി ഉയരത്തില്‍ കുതിച്ചുപാഞ്ഞുവന്ന തിരമാലയെ പിന്നിലാക്കി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മായ എന്ന യുവതി. ലോക സര്‍ഫിങ് ലീഗിലായിരുന്നു ബ്രസീലിയന്‍ താരം മായ ഗബീറയുടെ ഈ തകര്‍പ്പന്‍ പ്രകടനം.

തിരമാലയെ പിന്നിലാക്കിക്കൊണ്ടുള്ള മായയുടെ പ്രകടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടംപിടിച്ചു. പോര്‍ച്ചുഗലിലെ നസേര്‍ നഗരത്തിലെ പ്രെയ ഡി നോര്‍ട്ടെ ബീച്ചിലെ കൂറ്റന്‍ തിരമാലയെയാണ് മായ പിന്നിലാക്കിയത്. അത്ഭുതം എന്നു തോന്നും വിധമായിരുന്നു മായയുടെ പ്രകടനം.

2013 ലും നസേറിലെ ബീച്ചില്‍ നടന്ന ലോക സര്‍ഫിങ് ലീഗില്‍ മായ പങ്കെടുത്തിരുന്നു. എന്നാല്‍ മത്സരത്തിനിടെ അപകടംപറ്റിയ മായ മുങ്ങിപ്പോയിരുന്നു. അത്ഭുതകരമായിട്ടായിരുന്നു മായയെ രക്ഷപ്പെടുത്തിയതും. പിന്നീട് ദീര്‍ഘനാളത്തെ ചികിത്സയ്‌ക്കൊടുവിലാണ് മായ സര്‍ഫിങില്‍ സജീവമായതും.