കളം മാറ്റാനൊരുങ്ങി നെയ്മർ.. സ്വന്തമാക്കാൻ ആഗ്രഹിച്ച് ടീമുകൾ..
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ കാലം മാറ്റി ചവിട്ടാൻ ഒരുങ്ങുന്നുവെന്ന് സൂചന. താരം പി എസ് ജി വിടുന്നതായാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ സീസൺ മുതൽ തന്നെ നെയ്മർ പി എസ് ജി വിടുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം താൻ പി എസ് ജി വിടുന്ന വിവരം നെയ്മർ ടീമിനെ അറിയിച്ചതായാണ് സൂചനകൾ. സ്പാനിഷ് മാധ്യമമായ കദേന എസ്ഇആറിന്റെ റിപ്പോർട്ടുകൾ പ്രകാരം ടീം വിടാനുള്ള തന്റെ തീരുമാനം പിഎസ്ജി ചെയർമാനെ താരം അറിയിച്ചു കഴിഞ്ഞു. 2017ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലോക റെക്കോർഡ് തുകയ്ക്ക് ബാഴ്സലോണയിൽ നിന്നും നെയ്മർ പിഎസ്ജിയിലെത്തുന്നത്.
ക്രിസ്ത്യാനോ റൊണാൾഡോ ടീം വിട്ടതോടെ മികച്ചൊരു മുന്നേറ്റനിര താരത്തിന്റെ അഭാവമുള്ള റയൽ മാഡ്രിഡിലേക്കായിരിക്കും നെയ്മർ ചേക്കേറാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്. റയലിലെ നിരവധി താരങ്ങൾ കഴിഞ്ഞ സീസൺ മുതൽ തന്നെ നെയ്മറെ ടീമിലേക്കു ക്ഷണിച്ചിരുന്നു. അതേ സമയം ഈ സീസണിൽ പതറുന്ന ബാഴ്സലോണക്കും താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Neymar will reportedly be allowed to leave for €220m (£193m), the same price PSG paid to sign him from Barcelona
Neymar has a verbal agreement with Paris Saint-Germain president Nasser Al-Khelaifi to leave the club at the end of the season.#FCB #Barcelona #Neymar #transfer pic.twitter.com/3u9SCSyEjg
— Football World (@Footballworld78) October 18, 2018