‘പരസ്യമല്ല ഇത് ജീവിതം’; ഹൃദയം തൊടുന്നൊരു വീഡിയോ

October 17, 2018

ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിഷ എന്ന പെൺ കുട്ടിയുടെ ജീവിത കഥ പറയുന്നതാണ് പുതിയ വീഡിയോ. പരസ്യം പുറത്തിറങ്ങി ദിവസങ്ങൾക്കുളിൽ തന്നെ വൻ മില്യൺ വ്യൂവേഴ്‌സാണ് പരസ്യ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

നിഷ എന്ന കുട്ടിയുടെ യഥാർത്ഥ ജീവിത കഥയുമായി എത്തുന്ന വീഡിയോയിൽ ഇച്തിയോസിസ് എന്ന രോഗം ബാധിച്ച കുട്ടിയെ ചെറുപ്പത്തിൽ തന്നെ അവളുടെ മാതാപിതാക്കൾ ഉപേക്ഷിക്കുകയായിരുന്നു.  പിന്നീട് നിഷയെ ദത്തെടുത്ത ട്രാൻസ്‍ജെന്റർ ആയ അമ്മയുടെയും നിഷയുടെയും വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.

ചെറുപ്പം മുതൽ എല്ലാവരിൽ നിന്നും മാറ്റിനിർത്തപ്പെട്ട നിഷയ്ക്ക് അനുഭവയ്‌ക്കേണ്ടിവരുന്ന പ്രശ്നങ്ങളും, എല്ലാവേദനകളിലും അവൾക്ക് താങ്ങായി നിന്ന മാതാപിതാക്കളെയുമാണ് പരസ്യത്തിൽ കാണുന്നത്.  പകരാത്ത രോഗമായിരുന്നുവെങ്കിലും കാണുന്നവര്‍ക്ക് ഭയമായിരുന്നു. അതിനാൽ എല്ലാവരും അവളിൽ നിന്ന് ഒഴിഞ്ഞു മാറി നീക്കുകയായിരുന്നു. പക്ഷേ എല്ലാ അവസ്ഥകളിലും അവളെ ചേർത്ത് നിർത്തിയത് അവളുടെ ‘അമ്മ ആയിരുന്നു.

തൊലികള്‍ അടര്‍ന്ന് വീഴുന്ന രോഗാവസ്ഥയാണ് ഇച്തിയോസിസ്. നിഷയായി നിഷ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. മൂന്നു മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. അലോമ, ഡേവിഡ് ലോബോ എന്നിവരാണ് മാതാപിതാക്കളുടെ റോളുകള്‍ ചെയ്തിരിക്കുന്നത്.

പ്രേക്ഷകരുടെ ഹൃദയം തൊടുന്നൊരു വീഡിയോ കാണാം..