ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച ഒരു പെനാൽറ്റി കിക്ക്; വീഡിയോ കാണാം

October 9, 2018

ലോകം മുഴുവൻ ആരാധകരുള്ള കളിയാണ് ഫുട്ബോൾ. പലപ്പോഴും കളിയിലെ പല ഗോളുകളും കാണികളിൽ അത്ഭുതം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ലോകം മുഴുവനുമുള്ള ആരാധകർ നോക്കി കണ്ട ഒരു പെനാൽറ്റി കിക്കാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പല വിധത്തിലുള്ള പെനാല്‍റ്റി കിക്കുകള്‍ ഫുട്‌ബോള്‍ ലോകം കണ്ടിട്ടുണ്ട്. പനേങ്ക, സ്പൂര്‍ കിക്ക് എന്നിങ്ങനെ നീളുന്നു ആ നിര. എങ്കിലും ഇത്തരത്തിലുള്ള ഒരു പെനാൽറ്റി കിക്ക് ഇതാദ്യമാണ്. കാണികളെ മുഴുവൻ അമ്പരപ്പിച്ച ഈ ഗോളിനെ ബാക്ക് ഫ്‌ളിപ്പ് പെനാല്‍റ്റിയെന്നാണ് ഫുട്‌ബോള്‍ ലോകം വിളിക്കുന്ന പേര്.

റഷ്യന്‍ നാഷണല്‍ സ്റ്റുഡന്റ് സോക്കര്‍ ലീഗില്‍, കസാന്‍ നാഷണല്‍ ടെക്‌നിക്കല്‍ യുണിവേഴ്‌സിറ്റിതാരം നോറിക് അവ്ദല്യനാണ് ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തിയ  ഈ പെനാല്‍റ്റിയുടെ ഉടമ. മത്സരത്തിന്റെ 55ാം മിനിറ്റിലായിരുന്നു ഫുട്‌ബോള്‍ ലോകത്തെ അമ്പരിപ്പിച്ച ഗോള്‍ നോറിക് അവ്ദല്യൻ നേടിയത്.