വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ‘നോട്ട’ യ്ക്ക് മികച്ച പ്രതികരണം

October 6, 2018

വിജയ ദേവരക്കൊണ്ടയെ നായകനാക്കി ചിത്രീകരിക്കുന്ന തെലുങ്ക് ചിത്രമാണ് ‘നോട്ട’. ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. കാലികപ്രസിദ്ധമായ രാഷ്ട്രീയം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രത്തിലെ ഡയലോകുകള്‍ക്കും തീയറ്ററുകളില്‍ കൈയടി ലഭിക്കുന്നുണ്ട്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘നോട്ട’

തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്. ആനന്ദ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. വിജയ് ദേവരക്കൊണ്ട ഒരു രാഷ്ട്രീയക്കാരനായാണ് ചിത്രത്തിലെത്തുന്നത്.

കാലിക പ്രസക്തിയുള്ള വിഷത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന നോട്ടയില്‍ നായികയായി മെഹ്‌റില്‍ പിര്‍ സാദയാണ് എത്തുന്നത്. ‘ബാഹുബലി’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടനായി മാറിയ നാസര്‍, സത്യരാജ്, എം.എസ് ഭാസ്‌ക്കര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.