തരംഗം സൃഷ്ടിച്ച് ഇളയദളപതി വീണ്ടും; സര്‍ക്കാരിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍

October 4, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഇളയദളപതി വിജയ് നായകനായെത്തുന്ന ‘സര്‍ക്കാര്‍’. ചിത്രത്തിലെ പുതിയ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഒരു വിരല്‍ പുരെട്‌ചി…’ എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബില്‍ തരംഗമാകുന്നത്. സെപ്റ്റംബര്‍ മുപ്പതിന് യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം എഴുപത് ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടത്.

‘സര്‍ക്കാര്‍’ എന്ന ചിത്രത്തില്‍ വിജയ്‌യും കീര്‍ത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെയാണ് പുതിയ ഗാനത്തിലെയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എആര്‍ റഹ്മാനും ശ്രീനിധി വെങ്കിഡേഷും ചേര്‍ന്നാണ് ആലാപനം. വിവേകിന്റേതാണ് വരികള്‍.

എആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ദീപാവലിയോടനുബന്ധിച്ച് ചിത്രം തീയറ്ററുകളിലെത്തും.

https://www.youtube.com/watch?v=1MxSsx9h45A