ശ്രീദേവിയായി രാകുൽ പ്രീത്; ‘കതാനായകുടു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്,ചിത്രം ഉടൻ
തെലുങ്ക് സൂപ്പർസ്റ്റാർ എൻടി ആറിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞു പോയ നായിക ശ്രീദേവിയായി ‘കതാനായകുടു’വിൽ വേഷമിടുന്നത് രാകുൽ പ്രീത് എന്ന നായികയാണ്. രാകുൽ പ്രീതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞത്.
താൻ ഇതുവരെ ചെയ്തവയിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഇത്. ശ്രീദേവിയുടെ വലിയൊരു ആരാധികയായ തനിക്ക് അവരെ മിനിസ്ക്രീനിൽ എത്തുക്കുക എന്നത് വലിയൊരു ഉത്തരവാദിത്വം ആണെന്നും രാകുൽ പ്രീത് അഭിപ്രായപ്പെട്ടു.
ഈ കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് എന്നിൽ പൂർണ്ണ വിശ്വാസമുണ്ട്. അത് കാത്തുസൂക്ഷിക്കാൻ കഴിയുമെന്നാണ് താൻ കരുതുന്നതെന്നും പ്രീത് പറഞ്ഞു. കഥാപാത്രത്തെ മികച്ചതാക്കുന്നതിനായുള്ള തയാറെടുപ്പിലാണ് ഇപ്പോൾ താനെന്നും അവരുടെ ശരീര ഭാഷ പഠിക്കുന്നതിനായി ശ്രീദേവിയുടെ സിനിമകൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും രാകുൽ പ്രീത് കൂട്ടിച്ചേർത്തു.
Rakul Preet as #Sridevi… Rakul Preet portrays the part of the legendary actress in #NTRBiopic… While the first part [#NTRKathanayakudu] will release on 9 Jan 2019 [Wed], the second part [#NTRMahanayakudu] will release on 24 Jan 2019 [Thu]… Directed by Krish. pic.twitter.com/sFwEjcBn4M
— taran adarsh (@taran_adarsh) October 10, 2018