ബോളിവുഡ് കാത്തിരുന്ന കല്യാണം ഉടൻ; വിവാഹ വിശേഷങ്ങൾ അറിയാം..

October 21, 2018

ബോളിവുഡ് ആരാധകർ ഏറെ ചർച്ചചെയ്ത വിവാഹമായിരുന്നു ദീപിക -രൺവീർ താരങ്ങളുടേത്. കുറെ നാളുകളായി മാധ്യമങ്ങളും ആരാധകരും വിടാതെ പിന്തുടർന്ന താരജോഡികൾ, ഒടുവിൽ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ദീപിക. വിവാഹകത്താണ് ദീപിക ആരാധകർക്കായി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പിന്നാലെ രൺവീറും വിവാഹ വാർത്ത ട്വീറ്റ് ചെയ്തു.

ഈ വർഷം നവംബർ 14, 15 തിയതികളിലാണ് ഇരുവരുടെയും വിവാഹം. നവംബറിൽ ഇവരുടെ വിവാഹം ഉണ്ടാവുമെന്ന് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള വാർത്തകൾ.


സീസറിന്റെ മണ്ണിൽ, ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലിയിലെ മണ്ണിലാവും ഇരുവരും താലിചാർത്തുകയെന്നും സൂചനയുണ്ട്. എന്നാൽ ആരാധകർക്കുവേണ്ടി ബംഗളൂരുവിൽ വെച്ചും വിവാഹത്തിന്റെ പരുപാടികളുണ്ടാവുമെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിവാഹം എവിടെ വച്ചാണ് നടക്കുന്നതെന്ന് താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം അനുഷ്ക ശർമ്മ വീരാട് കോലി താരജോഡികളുടെ വിവാഹത്തിന് ശേഷം ആരാധകർ ഏറെ ചർച്ചചെയ്ത വിവാഹമായിരുന്നു ദീപിക -രൺവീർ താരങ്ങളുടേത്.