വിവാഹ വാർഷിക വിശേഷങ്ങളുമായി താര ദമ്പതികൾ..

October 9, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താര ദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇരുവരുടെയും വിവാഹവാർഷിക വിശേഷങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഓക്ടോബര്‍ ഏഴിനാണ് ഇരുവരുടെയും വിവാഹവാര്‍ഷികം. നാഗചൈതന്യയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയാണ് സാമന്ത സമൂഹ മാധ്യമങ്ങളിൽ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വിവാഹ വാര്‍ഷിക സന്ദേശവും സാമന്ത പങ്കുവച്ചിരിക്കുന്നു.  നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്. തെന്നിന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഇരുവരുടെയും വിശേഷങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നാഗചൈതന്യയും സാമന്തയും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും പലപ്പോഴും ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്. അത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. വിവാഹവാര്‍ഷികത്തില്‍ സാമന്ത നാഗചൈതന്യയോടുള്ള സ്‍നേഹം വെളിപ്പെടുത്തി ഫോട്ടോ ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ വൈറലാകുന്നത്.