അകാലത്തിൽ മരണമടഞ്ഞ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ സ്മിത പാട്ടീലിന്റെ പിറന്നാൾ ദിനത്തിൽ അമ്മയുടെ അപൂർവ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുയാണ് മകൻ പ്രതീക് ബബ്ബർ. ബോളിവുഡിലെ ശ്രദ്ധേയമായ യുവനനടന്മാരിൽ ഒരാളാണ് പ്രതീക്. പ്രകാശം പരത്തുന്ന ചിരിയും തീഷ്ണമായ കണ്ണുകളുമായി ബോളിവുഡ് സിനിമയിലെ മികച്ച നടിയായി നിറഞ്ഞു നിന്നിരുന്ന താരമാണ് സ്മിത പാട്ടീൽ.
അമ്മയെക്കണ്ട് ഓർമ്മ പോലും പ്രതീകിനില്ല. പ്രതീകിന് ജന്മം നൽകി ഏതാനും ദിവസങ്ങൾക്കുള്ളിൽ ശാരീരിക അസ്വസ്ഥകൾ മൂലം സ്മിത പാട്ടിൽ മരിക്കുകയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഇന്ന് 63 ആം പിറന്നാൾ ആഘോഷിക്കുമായിരുന്ന സ്മിത പാട്ടീലിനെ ഓർത്തെടുക്കുകയാണ് മകൻ പ്രതീക്. സ്മിത പാട്ടീൽ രാജ് ബബ്ബർ ദമ്പതികളുടെ ഏക മകനാണ് പ്രതീക്.