വിഷ്ണുവിനെക്കുറിച്ച് ജ്യോത്സന്‍ പറഞ്ഞത് കേട്ട് ബാലുവിന്റെ സമാധാനം പോയി; വീഡിയോ കാണാം

October 26, 2018

നീലുവിന് ആകെ ആകുലതയാ വിഷ്ണുവിനെക്കുറിച്ചോര്‍ത്ത്. ജോലിയില്ല, ബിഎസി എഴുതിയെടുക്കാന്‍ സാധിച്ചില്ല ഇതൊക്കെ ഓര്‍ക്കുമ്പോഴാണ് നീലുവിന് സങ്കടം. ഒടുവില്‍ നീലുവും ബാലുവും ഒരു ജ്യോത്സനെ കാണാന്‍ തീരുമാനിച്ചു.

മുടിയന് ആത്മഹത്യ പ്രേരണയുണ്ടെന്ന് ജ്യോത്സ്യന്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ മുതല്‍ ബാലുവിന് ആവലാതിയായി. ബാലുവിന്റെ ടെന്‍ഷന്‍ കണ്ടപ്പോള്‍ വീട്ടിലുള്ളവര്‍ക്കും വേവലാതിയായി.

എന്തായാലും മുടിയിന്റെ പിന്നാലെ ബാലുവിന്റെ കണ്ണുകള്‍ എപ്പോഴും ഉണ്ട്. മുടിയന്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ബാലുവിന് സംശയം തന്നെ. വിഷ്ണു ആത്മഹത്യ ചെയ്യുമോ എന്നതാണ് ബാലുവിന്റെ പേടി.