ഈ പയ്യന് ബാലുവിന്റെ വീട്ടില്‍ എന്താണ് കാര്യം; വീഡിയോ കാണാം

October 24, 2018

അപരിചിതനായ ഒരു കുട്ടിയുടെ വരവാണ് ഉപ്പുംമുളകിലെ ഈ എപ്പിസോഡിലെ മുഖ്യ ആകര്‍ഷണം. ആശുപത്രിയില്‍ പോയി തിരിച്ചെത്തിയ ബാലുവിന്റെയും നീലുവിന്റെയും മുന്നിലേക്കാണ് പയ്യന്റെ വരവ്. പയ്യനെ കണ്ടപ്പോള്‍ തന്നെ ബാലു ഒന്നു പരുങ്ങുന്നുണ്ട്. ‘എന്തിനാ ഇങ്ങോട്ടേക്ക് വന്നേ?’ എന്ന നീലുവിന്റെ ചോദ്യത്തിന് പയ്യന്‍ കൃത്യമായി ഉത്തരം നല്‍കുന്നുണ്ട്. ബാലുവിനെ അന്വേഷിച്ചാണത്രേ അവന്‍ പാറമട വീട്ടിലെത്തിയത്. ഇതു കൂടി കേട്ടപ്പോള്‍ ബാലുവിന്റെ പരുങ്ങല്‍ കുറച്ചുകൂടി കൂടി.

തല്‍ക്കാലത്തേക്ക് പയ്യന്‍ പോയെങ്കിലും പിന്നീടും കുട്ടിത്താരം പാറമട വീട്ടിലെത്തുന്നുണ്ട്. മുടിയന്‍ ചേട്ടനുമായാണ് രണ്ടാമത്തെ കൂടിക്കാഴ്ച. ഒരല്പം രസകരമാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. പയ്യനെക്കുറിച്ചുള്ള സംസാരം പുരോഗമിക്കുന്നതോടൊപ്പം ബാലുവിന്റെ പരുങ്ങലും പുരോഗമിക്കുന്നുണ്ട്.

എന്തായാലും ബാലുവിനെ വട്ടംകറക്കിയ പയ്യന്‍ ശരിക്കും എന്തിനാ ബാലിവിനെ തേടി വന്നത് എന്ന് കാണാം.