വിഷ്ണുവിന്റെ മടി കാരണം വീട്ടില്‍ വീണ്ടും ബഹളം; വീഡിയോ കാണാം

October 29, 2018

വിഷ്ണു ചേട്ടന് ഒരു ജേലി കിട്ടുന്നത് കാണാന്‍ ഏറ്റവും ഇഷ്ടം ലെച്ചുവിനാണ്. ലെച്ചുവാണല്ലോ വിഷ്ണുവിനായി ജോലി അന്വേഷിക്കുന്നതിലും മുന്നില്‍. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവിനു വേണ്ടിയുള്ള പത്രപ്പരസ്യം കണ്ട് വിഷ്ണുവിനെ ഇന്റര്‍വ്യൂന് വിടാനാണ് എല്ലാവരുടെയും തീരുമാനം.

ജോലിക്ക് പോകാന്‍ പൊതുവേ മടിയനായ വിഷ്ണു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതെ മുങ്ങാന്‍ നോക്കി. പക്ഷെ ലെച്ചുവും അപ്പൂപ്പനും അമ്മൂമ്മയും ചേര്‍ന്ന് വിഷ്ണുവിനെ പൂട്ടി. വേറെ വഴിയില്ലെന്ന് ആയപ്പോള്‍ വിഷ്ണു ഇന്റര്‍വ്യൂന് പോകാന്‍ സമ്മതം മൂളി.

ലെച്ചുവും ശിവയും കേശുവും ചേര്‍ന്ന് തയാറെടുപ്പുകള്‍ നല്‍കി വിഷ്ണുവിനെ ഇന്റര്‍വ്യൂന് അയച്ചു. ഇന്റര്‍വ്യുവില്‍ സെലക്ഷന്‍ കിട്ടിയിട്ടും വിഷ്ണുവിന് ജോലിക്ക് പോകാന്‍ വയ്യ. കാരണം അറിഞ്ഞപ്പോള്‍ നീലു മാത്രമുണ്ട് സപ്പോര്‍ട്ട് ചെയ്യാന്‍. എന്തായാലും വാട്ടിലാകെ ബഹളമായി.