ഇത് ബാലചന്ദ്രന്‍തമ്പിയുടെ ‘ഗര്‍ജ്ജനം’; വീഡിയോ കാണാം

October 28, 2018

ബാലചന്ദ്രന്‍ തമ്പിയുടെ ആത്മകഥ ‘ഗര്‍ജ്ജനം’ സൂപ്പര്‍ഹിറ്റ് എന്ന് കേട്ടപ്പോള്‍ മുതല്‍ ബാലുവിന് പിന്നൊന്നും വേണ്ട. കേരളം മുഴുവന്‍ ബാലുവിന്റെ ഗര്‍ജ്ജനത്തിനു പിന്നാലെയാണന്നാണ് നാട്ടിലെ വര്‍ത്തമാനം. എന്നാല്‍ നീലുവിന് ഇതൊന്നും അത്ര പിടിച്ചിട്ടില്ല.

പേരും പ്രശസ്തിയും കിട്ടിയാല്‍ അടുപ്പ് പുകയില്ലെന്നാണ് നീലുവിന്റെ പക്ഷം. ലെച്ചുവും ശിവയും കേശുവുമെല്ലാം ബാലുവിന്റെ എഴുത്തിനെ പുകഴ്ത്തുമ്പോള്‍ വിഷ്ണു മാത്രമുണ്ട് അമ്മയ്‌ക്കൊപ്പം നില്‍ക്കാന്‍.

എന്തായാലും ബാലുവിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബാലുവും കുടുംബവും.