പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’; ടീസർ കാണാം

October 4, 2018

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’ ഉടനെത്തും. ‘വിനോദയാത്ര’ എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗണപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വള്ളിക്കുടിലിലെ വെള്ളക്കാരന്‍. ഡഗ്ലസ്സ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ഫുൾ ടൈം കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽപെടുന്ന ചിത്രമാണ്.

ഗണപതിക്കൊപ്പം ലാൽ, മുത്തുമണി, ബാലു വർഗീസ്, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവരാണ്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗണപതിയുടെ സഹോദരനായ ബാലു വര്‍ഗീസും എത്തുന്നുണ്ട്.

നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ വള്ളികുടിലിലെ വെള്ളക്കാരന്റെ ആദ്യ ടീസർ കാണാം…