കുറവുകളല്ല നിറവുകളാണ് ഈ കലാകാരിക്ക് കൂടുതല്‍; വീഡിയോ കാണാം

October 17, 2018

ജന്മനാ വലത്തു കാല്‍ നഷ്ടപ്പെട്ട വന്ദന എന്ന കലാകാരി ഇന്ന് ആരാധകര്‍ ഏറെയുള്ള നര്‍ത്തകിയാണ്. തിരുവന്നതപുരം ജില്ലയിലെ പേരൂര്‍ക്കടയാണ് ഈ കലാകാരിയുടെ സ്വദേശം. ഇരുപത്തിയൊന്ന് വര്‍ഷങ്ങളായി വന്ദന നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയിട്ട്.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി, നാടോടി നൃത്തം തുടങ്ങിയവയിലൊക്കെ വന്ദന തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

കോമഡി ഉത്സവവേദിയിലെത്തിയ വന്ദന ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മനോഹരമായ നൃത്തച്ചുവടുകള്‍ക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടി മുന്നേറുകയാണ് വന്ദന എന്ന കലാകാരി.