‘കളിക്കളത്തിൽ തന്നെ ഭയപ്പെടുത്തിയ താരം..’; വെളിപ്പെടുത്തലുമായി സേവാഗ്..

October 2, 2018

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം മുഴുവൻ ആരാധനയോടെയും അത്ഭുതത്തോടെയും നോക്കി നിന്നിട്ടുള്ള ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സേവാഗ്. ആരെയും കൂസാതെയുള്ള ബാറ്റിങ് ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏത് ബോളും ഏത് രീതിയിലും അടിച്ചു പറത്താനുള്ള ചങ്കൂറ്റം സേവാഗിനുണ്ടായിരുന്നു.  ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായകമായ പല സമയത്തും തന്റെ ഈ ചങ്കൂറ്റം താരം പുറത്തെടുക്കുകയും ടീമിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ പ്രിയങ്കരനാണ് വീരേന്ദർ സേവാഗ്.

അതേസമയം തനിക്ക് പേടിയുള്ള ബൗളറെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സേവാഗ്. പാക് ബൗളര്‍ ഷുഹൈബ് അക്തറിനെയായിരുന്നു തരാം ഭയപ്പെട്ടിരുന്നത്. എപ്പോള്‍ വേണമെങ്കിലും അക്തറിന്റെ പന്ത് കാലിലോ ഹെല്‍മറ്റിലോ പതിക്കാം. പതലവണ അക്തറിന്റെ ബൗണ്‍സറുകള്‍ തന്റെ ഹെല്‍മറ്റില്‍ പതിച്ചിട്ടുണ്ട്. അക്തറിനെ ഭയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പന്തുകള്‍ അടിച്ചുപറത്താന്‍ ഇഷ്ടമായിരുന്നെന്നും താരം പറഞ്ഞു.

അതേസമയം, തനിക്ക് സെവാഗിനെതിരെ ബൗള്‍ ചെയ്യുന്നത് ഒരിക്കലും ഇഷ്ടമല്ലായിരുന്നുവെന്ന് പാക്കിസ്ഥാന്‍ താരം ഷഹീദ് അഫ്രീദിയും വെളിപ്പെടുത്തി. എന്നാല്‍, തന്‍റെ കരിയറില്‍ ആരെയും നേരിടുന്നതിന് ഭയപ്പെട്ടിരുന്നില്ല. രണ്ട് താരങ്ങളും തങ്ങളുടെ ക്രിക്കറ്റ് ജീവിതത്തിലെ പല അവിസ്മരണീയ സംഭവങ്ങളും യുസി ബ്രൗസറിന് വേണ്ടിയുള്ള വീഡിയോ ചാറ്റിന്‍റെ ഭാഗമായാണ്  പങ്കുവെച്ചത്.