പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കു ചേർന്ന് ഗാനഗന്ധർവ്വനും..
മഴ ദുരിതം വിതച്ച കേരളത്തിന് സഹായ ഹസ്തവുമായി നിരവധി ആളുകൾ എത്തിയിരുന്നു.പ്രളയം നാശം വിതച്ച കേരളത്തെ പുനർനിർമ്മിക്കുന്നതിനായി കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ജാതി മത പ്രായ ഭേദമന്യേ നിരവധി ആളുകൾ എത്തിയതിന് പിന്നാലെ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കു ചേർന്ന് ഗാനഗന്ധർവ്വൻ യേശുദാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം പത്ത് ലക്ഷം രൂപ കൈമാറി.
സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യേശുദാസ് ധനസഹായം കൈമാറിയത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഏറ്റുവാങ്ങി.
അസാധാരണമായ ഒരു ദുരന്ത മുഖത്തുനിന്ന് കേരളത്തെ കൈ പിടിച്ചുയർത്തുകയാണ് ലോകം ….കഴിഞ്ഞ കുറെ ദിവസങ്ങളായി മഴയും വെള്ളവും കേരളത്തിൽ സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുകയായിരുന്നു. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ തിരിച്ചുപിടിക്കുന്നതിനായി കേരള ജനത ഒറ്റക്കെട്ടായി നിന്നതിനെത്തുടർന്ന് കേരളം ആ വലിയ മഹാ ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നു… കേരളത്തെ ഈ ദുരിതക്കയത്തിലും ചേർത്തുപിടിച്ച് ഇന്ത്യൻ സൈന്യവും, നാവികരും, മത്സ്യ തൊഴിലാളികളും നാട്ടുകാരും ഈ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി രംഗത്തുണ്ടായിരുന്നു.
അതേസമയം വെള്ളം ഇറങ്ങിയതോടെ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ രംഗത്തെത്തിയത് നമ്മുടെ യുവസമൂഹമാണ്. ലോകം മുഴുവൻ മാതൃകയാക്കിയിരിക്കുകയാണ് നമ്മുടെ കേരള യുവസമൂഹത്തെ.. വീട് വൃത്തിയാക്കുന്ന ദൗത്യം പല സ്ഥലങ്ങളിലും പൂർണമായും ഏറ്റെടുത്തിരിക്കുന്നതും യുവാക്കളാണ്.കേരളം ദുരിതക്കയത്തിൽ അകപ്പെട്ടതുമുതൽ ഏറെ ഊര്‍ജിതമായി ആണ് പെണ് വ്യത്യാസമില്ലാതെ ഇവിടെ പ്രവര്‍ത്തിച്ച യുവസമൂഹത്തെ പ്രകീര്‍ത്തിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു.