രസകരമായ പശുമോഷണം വെളിപ്പെടുത്തി കൊക്കു; യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് 11 കാണാം

October 5, 2018

ഒട്ടേറെ ചിരിനിമിഷങ്ങള്‍ സമ്മാനിക്കുന്നതാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന വെബ് സീരീസ്. നര്‍മ്മമുഹൂര്‍ത്തങ്ങളുടെ വിരുന്നൊരുക്കി യുവധാരയുടെ പതിനൊന്നാമത്തെ എപ്പിസോഡും പുറത്തിറങ്ങി. ഒട്ടേറെ ചിരിക്കാനുണ്ട് പുതിയ എപ്പിസോഡില്‍. വാസന്തി ചേച്ചിയുടെ വീട്ടിലെ പശു എങ്ങനെ രതീഷിന്റെ വീട്ടിലെത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പുതിയ എപ്പിസോഡിലുള്ളത്.

യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അംഗങ്ങളുടെ കൈയില്‍ കിട്ടിയ കൊക്കുവിന്റെ വായില്‍നിന്നു തന്നെ സംഭവിച്ച കാര്യങ്ങല്‍ പുറത്തുവന്നു. എന്തായാലും പശുമോഷണം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് ഹാസ്യത്തിന്റെ പുതിയ രസക്കൂട്ടു തന്നെയാണ്.