അമ്പത് ലക്ഷം പിന്നിട്ട് ‘2.0’ യിലെ ഗാനം; വീഡിയോ കാണാം

November 26, 2018

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായെത്തുന്ന ചിത്രമാണ് 2.0. എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2.0യിലെ ആദ്യവീഡിയോഗാനം ‘യന്തിരലോകത്തെ സുന്ദരിയേ’ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഇതിനോടകം തന്നെ അമ്പത് ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്‌. രജനിയും എമിയും അഭിനയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവരാണ് ആലാപനം. റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എമി ജാക്‌സനാണ് 2.0യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് ‘2.0’.

Read more: ഏറ്റവും അധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം എന്ന റെക്കോര്‍ഡും 2.0 യ്ക്ക്

അതേസമയം ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ സിനിമകളില്‍ മുന്നില്‍ തന്നെയാണ് ഈ ചിത്രവും.. ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും ചിലവേറിയ ഇന്ത്യന്‍ സിനിമയെന്ന ഖ്യാതിയുമായെത്തുന്ന യെന്തിരന്‍ 2.0 പതിനഞ്ച് ഇന്ത്യന്‍ ഭാഷകളിലായി 10000 തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. 6500 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ബാഹുബലിയുടെ റെക്കോര്‍ഡും ഇതോടെ പഴങ്കഥയാകും.