സ്വരവർഷം പെയ്യിക്കാൻ കോമഡി ഉത്സവ വേദിയിൽ എത്തിയ കൊച്ചുമിടുക്കി ; വീഡിയോ കാണാം

November 24, 2018

ചലച്ചിത്ര പിന്നണി രംഗത്തെ ഭാവി വാഗ്ദാനം എന്ന് തെറ്റാതെ പറയാൻ സാധിക്കുന്ന നിയ പഥ്യാല. ‘കല്യാണം’ എന്ന ചിത്രത്തിലൂടെ സിനിമ പിന്നണി ഗാനരംഗത്ത് എത്തിയ ഈ കുട്ടിഗായിക നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്.

ലോകത്തെ ആദ്യത്തെ ഓൺലൈൻ മ്യൂസിക് കോമ്പറ്റിഷനിലും ജേതാവാണ് നിയ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഈ കൊച്ചു മിടുക്കി എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

എട്ട് വ്യത്യസ്ഥ ഭാഷകളിലെ പാട്ടിനൊപ്പം അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയ സംഗീതജ്ഞൻ ബാലഭാസകറിന് വേണ്ടിയും നിയ ഉത്സവ വേദിയിൽ ഗാനം ആലപിച്ചു.

സ്വര വര്ഷം പെയ്യിക്കാൻ  കോമഡി ഉത്സവ വേദിയിൽ എത്തിയ നിയയുടെ പ്രകടനം കാണാം…