വില്ലത്തിയായ് മധുബാല; ‘അഗ്നിദേവി’ന്റെ ട്രെയിലര്‍ കാണാം

November 26, 2018

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് അഗ്നിദേവ് എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍. റോജ, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറിയ മധുബാലയുടെ ശക്തമായ രണ്ടാം വരവുകൂടിയാണ് അഗ്നിദേവ്. ചിത്രത്തില്‍ വില്ലത്തിയായാണ് മധുബാല പ്രത്യക്ഷപ്പെടുന്നത്.

ബോബി സിംഹയാണ് അഗ്നിദേവില്‍ നായക കഥാപാത്രമായെത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നതും. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് അഗ്നിദേവ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ട്രെയിലറില്‍ ഇടം പിടിച്ചിട്ടുണ്ട്. അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നുപോയ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മധുബാല ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രമ്യ നമ്പീശനും സതീഷും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.