ഐശ്വര്യയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി അഭിഷേക്; ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

November 2, 2018

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ഐശ്വര്യയുടെ  പിറന്നാൾ ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്. 45 ആം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി ആളുകൾ രംഗത്തെത്തി. ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും. അതുകൊണ്ട് തന്നെ ഐശ്വര്യക്കായി അഭിഷേക് ഒരുക്കിയ പിറന്നാൾ സമ്മാനം എന്താകുമെന്നുള്ള ആകാംഷയിലായിരുന്നു ആരാധകർ.

തന്റെ പ്രിയതമയുടെ പിറന്നാൾ ആഘോഷിക്കാൻ ഐശ്വര്യയ്ക്കും ആരാധ്യക്കുമൊപ്പം ഗോവയാണ് അഭിഷേക് തിരഞ്ഞെടുത്തത്. ഷൂട്ടിങ് തിരക്കുകൾക്കിടയിലും പിറന്നാൾ ആഘോഷിക്കാൻ താരമെത്തിയത് ഐശ്വര്യക്കും ഏറെ സന്തോഷം പകർന്നു. ഗോവയിലെ പിറന്നാൾ പാർട്ടിക്കും  ആഘോഷങ്ങൾക്കും ശേഷം മൂവരും ചേർന്ന് ക്ഷേത്ര ദർശനവും നടത്തി.

ഐശ്വര്യയുടെ പിറന്നാൾ ദിനത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന ഹാഷ്‌ടാഗോടെ ഐശ്വര്യയും അഭിഷേകും  ഒരുമിച്ചുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും അഭിഷേക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. “ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ സന്തോഷത്തിന്റെ ഇടം’ എന്നാണ് അഭിഷേക് ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിന് താഴെ ആശംസകളുമായി നിരവധി ആരാധകരും രംഗത്തെത്തി.

 

View this post on Instagram

 

Happy Birthday Wife. I love you! ❤️ #MyHappyPlace

A post shared by Abhishek Bachchan (@bachchan) on

അഭിനയത്തിനുപുറമെ ഇരുവരുടെയും കുടുംബകാര്യങ്ങളിലും തല്‍പരരാണ് ആരാധകര്‍. ഐശ്വര്യ റായ്‌യെ പ്രണയിച്ചുതുടങ്ങിയതിനെക്കുറിച്ച് ഏറെ സന്തോഷത്തോടെ ആരാധകരോട് പങ്കുവെക്കാനും അഭിഷേക് എപ്പോഴും തയാറാണ്.

‘ദായി അക്ഷര്‍ പ്രേം കേ’ എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അന്നുമുതല്‍ നല്ല സുഹൃത്തുക്കളായി ഇരുവരും. ‘ഉമ്രാവോ ജാന്‍’ എന്ന സിനിമയോടെ പ്രണയം ഗൗരവമാണെന്ന് തിരിച്ചറിഞ്ഞു എന്നും അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തി. സെപ്റ്റംബറില്‍ ഐശ്വര്യ റായിയോട് വിവാഹഭ്യര്‍ത്ഥന നടത്തിയതിന്റെ ഒര്‍മ്മയും അഭിഷേക് മുമ്പൊരിക്കൽ പങ്കുവെച്ചിരുന്നു.