മനോഹര സംഗീതവുമായി ഗുരുവായൂരപ്പനെ പാടിയുണർത്താൻ കുട്ടിഗായിക അനന്യ മോൾ; വീഡിയോ കാണാം

November 15, 2018

‘ചെത്തിമന്താരം തുളസ്സി പിച്ചകമാലയുമായി’ ഗുരുവായൂരപ്പനെ പാടിയുണർത്താൻ ടോപ് സിംഗർ വേദിയിൽ എത്തിയ കൊച്ചു മിടുക്കിയാണ് അനന്യക്കുട്ടി. മനോഹരമായ സംഗീതാലാപനവുമായി വേദിയിൽ എത്തിയ ഈ മോളുടെ ഗാനത്തിലൂടെ ടോപ് സിംഗർ വേദി ഭക്തി സാന്ദ്രമായി. വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഹൃദയം കവർന്ന ഈ കുട്ടി ഗായികയുടെ പാട്ടുകൾ മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയതാണ്..അനന്യക്കുട്ടിയുടെ ഭക്തി സാന്ദ്രമായ പാട്ട് കേൾക്കാം…

പാട്ടിന്റെ ലോകത്തെ കുട്ടിത്താരങ്ങളെ കണ്ടെത്തുന്നതിനായി ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന ടോപ് സിംഗർ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി കുട്ടി പ്രതിഭകൾക്ക് അവസരങ്ങൾ നൽകുന്ന ടോപ് സിംഗർ കേരളത്തിലെ വിവിധ ജില്ലകളിൽ ഒഡീഷൻ നടത്തിയും സമൂഹ മാധ്യമങ്ങളിലൂടെ ഒഡീഷൻ നടത്തിയുമാണ് മികച്ച ഗായകരെ കണ്ടെത്തിയത്.

അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.