തകര്‍പ്പന്‍ ദൃശ്യാവിഷ്‌കരണവുമായി ‘അക്വാമാന്‍’; ട്രെയിലര്‍ കാണാം

November 20, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അക്വാമാന്‍’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടിപ്രേക്ഷകരുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൊന്നായ അക്വാമാന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

ഹോളിവുഡ് താരം ജാസണ്‍ മെമോവ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പതിനാല് ലക്ഷത്തിലധികം ആളുകളാണ് ഒരു ദിവസം കൊണ്ട് ട്രെയിലര്‍ കണ്ടത്.

വാര്‍ണര്‍ ബ്രോസ് ആണ് അക്വാമാന്റെ നിര്‍മ്മാണം. വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്ന ചിത്രം ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും. ആംബര്‍ ഹെര്‍ഡാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോഹരമായ ദൃശ്യവിസ്മയങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നതും.