‘ആദിരാത്രി’യുമായി ജിബു ജേക്കബ്ബും ബിജു മേനോനും

November 1, 2018

പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു മലയാളികളുടെ പ്രിയതാരം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിച്ച ‘വെള്ളിമൂങ്ങ’. ‘വെള്ളിമൂങ്ങ’യ്ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു. ‘ആദ്യരാത്രി’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ബിജുമേനോന്‍ തന്നെയാണ് ഇക്കാര്യം ഫെസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. പുതിയ വാര്‍ത്തയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം.

ബിജുമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കഴിഞ്ഞ 4 വര്‍ഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം …

‘എന്നാണ് ഇനി നിങ്ങള്‍ ഒരുമിച്ച് ഒരു ചിത്രം ?’

അത്രമാത്രം സ്‌നേഹം ഞങ്ങള്‍ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചു ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കി…

ഒരുപാട് സന്തോഷത്തോടെ ,അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു…

‘മാമച്ചനെ’ സമ്മാനിച്ച ‘വെള്ളിമൂങ്ങ’ യ്ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം…

‘ആദ്യരാത്രി’

എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ…

ബിജു മേനോന്‍