കാഴ്ച പരിമിതികൾക്കിടയിലും പിഴയ്ക്കാത്ത താളവുമായി ഒരു കലാകാരൻ; വീഡിയോ കാണാം

November 7, 2018

അകക്കണ്ണിന്റെ വെളിച്ചത്തിൽ മനോഹരമായ ഗാനവുമായി എത്തുകയാണ് മുഹ്സിൻ എന്ന കലാകാരൻ. ജന്മനാ കാഴ്ച ശക്തിയില്ലാത്ത  ഈ കലാകാരൻ വളരെ മനോഹരമായി പിയാനോ വായിക്കുന്നതിനൊപ്പം പാട്ടുകളും പാടും.

ശാരീരിക അസ്വസ്ഥതകൾക്കിടയിലും പിഴയ്ക്കാത്ത താളവുമായി എത്തുന്ന ഈ കലാകാരൻ തൃശൂർ  കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിയാണ്. കാഴ്ച്ചയുടെ പരിമിതിയിലും പഠനത്തിലും കലയിലും മികവ് തെളിയിക്കുന്ന മുഹ്‌സിൻ പ്ലസ് ടു വിദ്യാർത്ഥിയാണ്.

മനോഹരമായ പ്രകടനവുമായി എത്തുന്ന മുഹ്‌സിന്റെ പെർഫോമൻസ് കാണാം…