വിവാഹവിരുന്നിനായ് താരദമ്പതികള്‍ ബാംഗ്ലൂരില്‍; ചിത്രങ്ങള്‍ കാണാം

November 20, 2018

ആരാധകര്‍ കാത്തിരുന്നു വിവാഹമായിരുന്നു താരജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും. വിവാഹം കഴിഞ്ഞു. ഇറ്റലിയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബാംഗ്ലൂരില്‍ വിവാഹവിരുന്നിനായി എത്തിയവരായിരുന്നു താരദമ്പതികള്‍.

പതിനാല് പതിനഞ്ച് തിയതികളിലായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനായി ഇരുകുടുംബങ്ങളും പത്താം തിയതി തന്നെ ഇറ്റലിയില്‍ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു.. മുംബൈയില്‍ ഈ മാസം 28 ന് സിനിമ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്കാരം നടത്തും.

മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയെങ്കിലും വിവാഹത്തിന്റെ ചില ചിത്രങ്ങള്‍ നേരത്തെ പുറത്തായിരുന്നു. ഇറ്റലിയിലെ ലേക്ക് കോംഗോയില്‍ വച്ചാണ് താരങ്ങള്‍ വിവാഹിതരായത്.