താരദമ്പതികളുടെ വിവാഹത്തിന് ഇന്ത്യയില്‍ നിന്നുള്ള വെല്‍ക്കം ഡ്രിങ്ക് ഇറ്റലിയിലെത്തി

November 21, 2018

ആരാധകര്‍ കാത്തിരുന്നു വിവാഹമായിരുന്നു താരജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും. വിവാഹം കഴിഞ്ഞു. ഇറ്റലിയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയില്‍വെച്ചായിരുന്നു വിവാഹം എങ്കിലും വെല്‍ക്കം ഡ്രിങ്കായി നല്‍കിയത് ഇന്ത്യയില്‍ നിന്നുള്ള ഫില്‍ട്ടര്‍ കോഫിയാണ്. സിനിമാ മാധ്യമപ്രവര്‍ത്തകനായ മാനവ് മംഗ്ലാനിയാണ് ഈ വിശേഷം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. ദീപികയ്ക്ക് ഏറെ പ്രീയപ്പെട്ടതാണ് ഫില്‍ട്ടര്‍ കോഫിയെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മാനവ് കുറിച്ചു.


പതിനാല് പതിനഞ്ച് തിയതികളിലായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനായി ഇരുകുടുംബങ്ങളും പത്താം തിയതി തന്നെ ഇറ്റലിയില്‍ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. മുംബൈയില്‍ ഈ മാസം 28 ന് സിനിമ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്കാരം നടത്തും.

മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയെങ്കിലും വിവാഹത്തിന്റെ ചില ചിത്രങ്ങള്‍ നേരത്തെ പുറത്തായിരുന്നു. ഇറ്റലിയിലെ ലേക്ക് കോംഗോയില്‍ വച്ചാണ് താരങ്ങള്‍ വിവാഹിതരായത്.