ടെന്നീസ് കളിക്കാരനായി ധോണി; ആവേശത്തോടെ ആരാധകർ..
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. അതുകൊണ്ടുതന്നെ ധോണിയുടെ വിശേഷങ്ങൾ വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ടെന്നീസ് റാക്കറ്റുമായി എത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഈ വർഷത്തെ ധോണിയുടെ ക്രിക്കറ്റ് മത്സരങ്ങളൊക്കെ അവസാനിച്ചതോടെ സ്വന്തം നാടായ റാഞ്ചിയിൽ അവധി ആഘോഷിക്കുകയാണ് ധോണി. റാഞ്ചിയിലെ ഒരു പ്രാദേശിക ടൂർണമെന്റിലാണ് ധോണി ടെന്നീസ് റാക്കറ്റുമായി ഇറങ്ങിയത്. ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങളിലും താത്പര്യമുള്ള വ്യക്തിയാണ് ധോണി.
Read also: തമിഴ് പറഞ്ഞ് ധോണിയും സിവയും; വൈറൽ വീഡിയോ കാണാം
നേരത്തെ സൗഹൃദ ഫുട്ബോൾ മത്സരങ്ങളിലും ധോണി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കബഡി കളിക്കുന്ന ധോണിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ ടെന്നീസ് കളിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ടെന്നീസ് ടൂർണമെന്റ് ഈ മാസം 30-ആം തിയതി വരെയാണ്.
ടെന്നീസ് റാക്കറ്റുമായി നിൽക്കുന്ന ധോണിയുടെ ചിത്രങ്ങളും ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. താരത്തിന് ആശംസകളുമായി നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്.