‘അണ്ണാറക്കണ്ണനോട് കിന്നാരംചൊല്ലി’ ടോപ് സിംഗർ വേദിയിൽ എത്തിയ ദിയക്കുട്ടി; വീഡിയോ കാണാം..

November 29, 2018

ആസ്വാദന ഹൃദയങ്ങളെ സംഗീത സാന്ദ്രമാക്കുകയാണ് ടോപ് സിംഗര്‍ വേദിയിലെത്തിയ കുട്ടിക്കുറുമ്പി ദിയക്കുട്ടി. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി വേദിയിൽ എത്തിയ ദിയമോൾ വിധികർത്താക്കൾക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ്. ‘അണ്ണാറക്കണ്ണാ വാ പൂവാല..’ എന്ന മനോഹരഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തിയ ദിയക്കുട്ടിയുടെ അടിപൊളി പെർഫോമൻസ് കാണാം..

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്.ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

Read also : മലയാളി മങ്കയായി ടോപ് സിംഗർ വേദിയിൽ ദിയക്കുട്ടി; വീഡിയോ കാണാം

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.