പ്രേക്ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ഫ്ളവേഴ്‌സ് ടോപ് സിംഗര്‍

November 4, 2018

കുറഞ്ഞ കാലയളവുകൊണ്ടു തന്നെ മലയാളികള്‍ ഇടനെഞ്ചിലേറ്റിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ടോപ് സിംഗറിന്റെ പ്രീയപ്പെട്ട പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടി. ഫ്.ളവേഴ്‌സ് ടോപ് സിംഗര്‍ ഇനിമുതല്‍ എല്ലാ ദിവസവും രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നതാണ്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്‌ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.