lakshya

ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ; വിജയ ലക്ഷ്യം 105 റണ്‍സ്

November 1, 2018

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 105 റണ്‍സ് വിജയ ലക്ഷ്യം. എന്നാല്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംങ് തിരഞ്ഞെടുത്തു.

ബൗളിങില്‍ മിന്നും പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുല്‍ദീപും ഭുവനേശ്വറും ഓരോ വിക്കറ്റു വീതവും എറിഞ്ഞു വീഴ്ത്തി.
വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഫോള്‍ഡര്‍ മാത്രമാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 25 റണ്‍സാണ് ജെയ്‌സണ്‍ ഫോള്‍ഡര്‍ വിന്‍ഡീസിനായി അടിച്ചെടുത്തത്.

വിന്‍ഡീസിലെ ബാറ്റിങ് തകര്‍ച്ച ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷ ഏകുന്നുണ്ട്. ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായത്. ആറ് റണ്‍സ് അടിച്ചെടുത്ത ധവാനെ തോമസ് പുറത്താക്കി.