ഐഎസ്എൽ; ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിൻ എഫ് സി നേർക്കുനേർ, ഇരു ടീമുകൾക്കും ഇന്ന് നിർണായക ദിനം..

November 29, 2018

ഐഎസ്എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ് സിയും ഇന്ന് നേർക്കുനേർ. ഇരു ടീമുകൾക്കും ഇന്ന് മത്സരത്തിൽ നിർണായക ദിനമാണ്. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം.

എട്ട് കളിയിൽ ഒറ്റ ജയത്തോടെ നാല് പോയിന്‍റ് മാത്രമുള്ള ചെന്നൈയിൻ ഒൻപതാം സ്ഥാനത്താണ്. ഇന്ന് തോറ്റാൽ നിലവിലെ ചാന്പ്യൻമാരുടെ പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിക്കും. എട്ട് കളിയിൽ ഏഴ് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സിനും ഇന്ന് നിർണായക മത്സരമാണ്.

നോർത്ത് ഈസ്റ്റിനെതിരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ്, ഇഞ്ചുറി ടൈമിൽ വഴങ്ങിയത് രണ്ടു ഗോളുകളാണ്. മൊത്തം പത്തുഗോളടിച്ച ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് ആകെ പന്ത്രണ്ട് ഗോളാണ്. പത്തുഗോളടിച്ച ചെന്നൈയിൻ വഴങ്ങിയത് 16 ഗോൾ.