ജഗതിയുടെ ഹാസ്യരംഗങ്ങള്‍ അനുകരിച്ച് മകള്‍ പാര്‍വ്വതിയുടെ ഡബ്ബ്‌സ്മാഷ്; വീഡിയോ കാണാം

November 21, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയടെ ഡബ്ബ്‌സ്മാഷുകള്‍. വെള്ളിത്തിരയില്‍ മലയാളികള്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ് ജഗതി ശ്രീകുമാര്‍. ജഗതി അവിസ്മരണീയമാക്കിയ വിവിധ സിനിമകളിലെ ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് പാര്‍വ്വതിയുടെ ഡബ്ബ്‌സ്മാഷ്.

പാര്‍വ്വതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ ഡബ്ബ്‌സ്മാഷുകളുടെ വീഡിയോ പങ്കുവെച്ചത്. സില്‍വര്‍ സ്‌ക്രീനില്‍ പപ്പയെ മിസ് ചെയ്യുന്ന എന്ന കുറിപ്പും വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരുന്നു. സുഹൃത്തായ ദീപ്തിക്കൊപ്പമാണ് വിവിധ ഡബ്‌സ്മാഷുകള്‍ പാര്‍വതി തയാറാക്കിയിരിക്കുന്നത്.

കിലുക്കം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ ജഗതിയുടെ ഹാസ്യരംഗങ്ങള്‍ മനോഹരമായിതന്നെ ഡബ്ബ്‌സ്മാഷിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പാര്‍വ്വതി.