പൊലീസുകാരനായി തകർത്തഭിനയിച്ച് ജയം രവി; പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

November 1, 2018

ജയം രവി നായകനാകുന്ന പുതിയ ചിത്രം  അടങ്ക മറുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൽ  പോലീസ് ഉദ്യോഗസ്ഥനായാണ് ജയം രവി എത്തുന്നത്.  അനീതിക്കെതിരെ വിട്ടുവീഴ്‍ചയില്ലാതെ പോരാടുന്ന ഒരു പൊലീസ് ഓഫീസറായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. കാർത്തിക് തങ്ക വേലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കാർത്തിക് തങ്ക വേലു തന്നെയാണ്.

അടങ്ക മറുവിൽ മീര വാസുദേവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. നവംബറിൽ റിലീസ് ചെയ്യുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം ട്രെയ്‌ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ  യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്. ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകൾ ഈ ട്രെയ്‌ലർ കണ്ടു കഴിഞ്ഞു.