ഹൃദയം തൊടുന്നൊരു ജീവിതകഥയുമായി കുട്ടിപ്പാട്ടുകാരന്റെ അമ്മ ടോപ് സിംഗർ വേദിയിൽ

November 10, 2018

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്.

‘അഷ്ടമുടിക്കായലിലെ..; എന്ന മനോഹര ഗാനവുമായി ടോപ് സിംഗർ വേദിയിലെത്തി വിധികർത്താക്കളുടെയടക്കം മനം കീഴടക്കിയ കുട്ടിപ്പാട്ടുകാരനാണ് ജേഡൻ.

മകന്റെ പാട്ടിനൊപ്പം  കൈവിട്ടുപോയെന്ന് കരുതിയ പാട്ടുകാരനെ തിരിച്ചുകിട്ടിയ പെറ്റമ്മയുടെ ഉള്ളുപൊള്ളുന്ന അനുഭവം ടോപ് സിംഗർ വേദിൽ പങ്കുവെക്കുകയാണ് ജേഡന്റെ അമ്മ. ടോപ് സിംഗർ വേദിയെ നിശബ്ദമാക്കിയ അനുഭവം കേൾക്കാം…