വീട്ട് ചിലവ് കുറയ്ക്കാൻ ലച്ചു കണ്ടെത്തിയ പുതിയ പ്ലാൻ ; വീഡിയോ കാണാം

November 11, 2018

വീട്ട് ചിലവ് കുറയ്ക്കാൻ ലച്ചു കണ്ടെത്തിയ പുതിയ പ്ലാനാണ് ഈ എപ്പിസോഡിൽ…വീട്ട് ചിലവ് വളരെയധികം വർധിക്കുന്നതിനാൽ ബാലുവിനും നീലുവിനും മാനേജ് ചെയ്യാൻ പറ്റാതെ വരുന്നതോടെ വീട്ടിലെ ഗതി ആകെ മാറുകയാണ്.

ഇതോടെ വീട്ടിലെ ചെറിയ കാര്യങ്ങൾ മാനേജ് ചെയ്യുന്നതിനായി കുടുക്ക എന്ന പുതിയ ആശയവുമായി എത്തുകയാണ് ലച്ചു. പുതിയ ആശയം എല്ലാവരും കൈയ്യടിച്ച് പാസാക്കുന്നതോടെ വെറുതെ കളയുന്ന ക്യാഷ് കുടുക്കയിൽ ഇടാൻ തീരുമാനമായി.

എല്ലാദിവസവും അവനവനാൽ കഴിയുന്ന പൈസ കുടുക്കയിൽ ഇടാൻ എല്ലാവരും തയ്യാറായി. മാസാവസാനം ആകെത്തുക കളക്ട് ചെയ്ത് വീട്ടിലെ ചെറിയ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കുടുക്കയിൽ ക്യാഷ് വന്ന് തുടങ്ങി..ഇതോടെ ബാലുവിന്റെ ആവശ്യങ്ങളും കൂടികൂടി വന്നു.  അവസാനം കുടുക്കയിലെ ക്യഷ് മോഷ്ടിക്കാൻ ബാലു കേശുവിനെ പറഞ്ഞയച്ചു.

എന്നാൽ കുടുക്കയിൽ ക്യഷിന് പകരം കടലാസ് ചുരുട്ടി വച്ച് ബാലുവിനെക്കാൾ മുന്നേ  ആരോ ക്യാഷ് അടിച്ചു മാറ്റി…അതാരാണെന്നറിയാൻ പുതിയ എപ്പിസോഡ് കാണാം…